Thursday 4 October 2012

KUDUMBASREE & JANASREE


1 comment:

  1. സാര്‍,
    ഈ പോസ്റ്റുമായി ബന്ധമില്ലാത്ത ഒരു കമന്റാണിത്.അനീതിക്കെതിരേയുള്ള അങ്ങയുടെ പ്രവര്‍ത്തനങ്ങളെ ആദരവോടെ കാണുന്ന ആളുകളില്‍ ഒരാളായതിനാലാണ് വിദ്യാഭ്യസരംഗത്ത് കഴിഞ്ഞദിവസങ്ങളില്‍ സംഭവിച്ച കടുത്ത അനീതി (ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട്) ശ്രദ്ധയില്‍പെടുത്തുവാന്‍ ആഗ്രഹിക്കുന്നത്. താഴെ തന്നിരിക്കുന്ന ഭാഗം വായിക്കുമെന്നും പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു..

    ടെറ്റ് പരീക്ഷ സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും വരുമാനമുണ്ടാക്കാന്‍ മാത്രമോ..?

    "സര്‍ക്കാരിന് കാശുണ്ടാക്കാന്‍ വേറേ എന്തൊക്കെ വഴികളുണ്ട്.. ഞങ്ങളുടെ ഭാവി നശിപ്പിക്കുന്ന ഈ മാര്‍ഗ്ഗംതന്നെ വേണ്ടിയിരുന്നോ..?" സംസ്ഥാനത്ത് ആദ്യമായി നടത്തിയ അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ ഫലം കണ്ട് നിരാശനായ ഒരു ബി.എഡ്. ബിരുദധാരിയുടെ വാക്കുകളാണിത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് യാഥാര്‍ത്ഥ്യമല്ലേ എന്ന് സംശയിച്ചുപോകുന്നു.
    അദ്ധ്യാപക യോഗ്യതാ പരീക്ഷയായ K-TET-ന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഇങ്ങനെയാണ്. LP-45561 , UP-62840 , HS-55460. അതായത് അഞ്ഞൂറുരൂപ അടച്ച് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തവരുടെ ആകെ എണ്ണം 163861 . ഇതില്‍നിന്ന് സര്‍ക്കാരിന് ലഭിച്ച വരുമാനം എട്ടുകോടിക്കു മുകളില്‍. കൃത്യമായി പറഞ്ഞാല്‍ 81930500 രൂപ. പരീക്ഷയില്‍ വിജയിച്ചവരുടെ എണ്ണവും ശ്രദ്ധിക്കുക. LP-3946(9.48%) , UP-2447(4.19%) , HS-1607(3.17%). മൂന്നു വിഭാഗത്തിലുംകൂടി ആകെ വിജയിച്ചവര്‍ എണ്ണായിരംപേര്‍. അതായത് ആദ്യ ടെറ്റ് പരീക്ഷയുടെ വിജയം വെറും 5.31% മാത്രം. (ആകെ രജിസ്റ്റര്‍ ചെയ്ത 163861 പേരില്‍ 150647 പേരാണ് പരീക്ഷ എഴുതിയത്.) ഈ രീതി തുടരുകയാണെങ്കില്‍ ആറുമാസങ്ങള്‍ക്കുശേഷം അടുത്ത ടെറ്റ് പരീക്ഷ നടക്കുമ്പോഴും സര്‍ക്കാരിന് എട്ടുകോടിയോളം രൂപ വരുമാനമുണ്ടാക്കാം.
    ഈ കൂട്ടത്തോല്‍വിക്കു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയാണ്..? റിസല്‍ട്ട് വന്ന ദിവസം എഫ്.എം. റേഡിയോയില്‍ കേട്ട ഒരു കമന്റ് ഇങ്ങനെ..'സാറന്മാരു മുഴുവന്‍ പരീക്ഷയ്ക്കു തോറ്റു. പിന്നെ പിള്ളേരുടെ കാര്യം പറയാനുണ്ടോ..!' വാസ്തവത്തില്‍ തോല്‍ക്കുകയല്ല തോല്‍പ്പിക്കപ്പെടുകയാണുണ്ടായത്.

    ഇവിടെ തുടര്‍ന്നെഴുതുവാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ഇതിന്റെ പൂര്‍ണ്ണരൂപം POONJAR BLOG ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ReplyDelete